കൊച്ചി: തൃപ്തിദേശായിക്കും സംഘത്തിനും ശബരിമലദര്‍ശനത്തിന് സംരക്ഷണം നല്‍കില്ല എന്ന പോലീസ് ഉറപ്പിന്‍മേല്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന നാമജപസമരം അവസാനിപ്പിച്ചു. 

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു, ബിജെപി നേതാവ് സി ജി രാജഗോപാല്‍ എന്നിവരുമായി പോലീസ് അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പ് നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള തീരുമാനം. പ്രവര്‍ത്തകരോട് പിരിഞ്ഞുപോകുവാന്‍ ബിജെപി നേതാക്കളാവശ്യപ്പെടുകയും ചെയ്തു.

content highlights: namajapasamaram ends