നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശബരിമലയില്‍ ദര്‍ശനം നടത്തി


നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി സന്നിധാനത്ത് ദർശനം നടത്തുന്നു. | മാതൃഭൂമി

ശബരിമല: നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇല്ലത്തു നിന്നും കെട്ടുനിറച്ച് പുലര്‍ച്ചെ രണ്ടിന് മക്കളായ ആനന്ദ്, അര്‍ജുന്‍, ബന്ധുക്കളായ ഉണ്ണികൃഷ്ണന്‍, അജിത്ത് പോറ്റി എന്നിവര്‍ക്കൊപ്പമാണ് ജയരാജന്‍ പോറ്റി ശബരിമലയിലെത്തിയത്.

6.30 -ന് പമ്പ ഗണപതികോവിലിലും ഹനുമാന്‍ കോവിലിലുമെത്തി തൊഴുതശേഷം മേല്‍ശാന്തിമാരായ കെ.നാരായണ്‍ പോറ്റിയെയും, ആര്‍. സുരേഷ് പോറ്റിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് മലകയറിയത്. എട്ടുമണിയോടെ സന്നിധാനത്തെത്തി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതു.

തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയെയും, മാളികപ്പുറം മേല്‍ശാന്തി എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങി 11 മണിയോടെയാണ് മലയിറങ്ങിയത്.

Content Highlights:Sabarimala Melsanthi VK Jayaraj Potti visited Sabarimala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented