
ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയം യുഡിഎഫിന്റെ പ്രചാരണത്തില്‍ ഇടംപിടിച്ചത്. ഇതിന് പിന്നാലെ ഐശ്യര്യ കേരള യാത്രയില്‍ ഇത് പ്രധാന മുദ്രാവാക്യമായി ഇത് മാറുകയും ചെയ്തു. തുടക്കത്തില്‍ വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടിലായിരുന്നു എല്‍ഡിഎഫിനെങ്കിലും പ്രതികരിക്കാന്‍ അവരും നിര്‍ബന്ധിതരായി.
തുടര്‍ന്ന് ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എ.കെ. ബാലന്‍ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോണ്‍ഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പുറത്ത് വിട്ടത്.
മുന്‍ ഡിജിപി ടി. ആസഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
Content Highlights: Sabarimala issue, UDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..