തിരുവനന്തപുരം: പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല വിഷയത്തില്‍ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മറ്റന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

മണ്ഡല മകരവിളക്ക് ഉത്സവം നല്ല രീതിയില്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. 

പതിനാറാം തിയതി രാവിലെ 10 മണിക്കാണ് ചര്‍ച്ച. പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണം. രാഷ് ട്രീയപ്രശ്‌നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ല. അത് ഭക്തരും ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.

പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വിധിയോടയല്ല ചര്‍ച്ചവിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Sabarimala issue: Devaswom board calls meeting of representatives of Tantri family, Pandalam Palace