ബിജെപി വീണ്ടും സമരത്തിലേക്ക്; എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തും


നിരാഹാരസമരത്തിന് പുറമേ സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലം മുതല്‍ ബി.ജെ.പി സമരപരിപാടികള്‍ സംഘടിപ്പിക്കും

കൊച്ചി: ശബരിമല വിഷയത്തില്‍ ബി.ജെ.പി. വീണ്ടും സമരത്തിനിറങ്ങുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ബി.ജെ.പി. വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നുമുതല്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. അനിശ്ചിതകാല നിരാഹാരസമരത്തില്‍ ഓരോദിവസവും ഓരോജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.

നിരാഹാരസമരത്തിന് പുറമേ സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലം മുതല്‍ ബി.ജെ.പി സമരപരിപാടികള്‍ സംഘടിപ്പിക്കും. ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യവുമായി ഒരുകോടി ഒപ്പുശേഖരണം നടത്തും. പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പത്തുവരെ അയ്യപ്പഭക്ത സദസ്സുകള്‍, ഓരോ പഞ്ചായത്തിലെയും അതതുപ്രദേശങ്ങളിലെയും ഗുരുസ്വാമിമാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ബി.ജെ.പി സംഘടിപ്പിക്കുമെന്ന് പി.എസ്. ശ്രീധരന്‍രപിള്ള മാധ്യമങ്ങളോട് വ്യക്തമാക്കി.

ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപരിപാടികളുടെ കോര്‍ഡിനേറ്റര്‍. ജെ.ആര്‍. പത്മകുമാര്‍, സജീവ്, ശിവന്‍കുട്ടി എന്നിവര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍മാരാണ്. ഡിസംബര്‍ 17 വരെയുള്ള സമരപരിപാടികള്‍ക്കാണ് നിലവില്‍ പാര്‍ട്ടി രൂപംനല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തെക്കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാസംഘം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരളം സന്ദര്‍ശിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. അഖിലേന്ത്യാ നേതാക്കള്‍ ശബരിമല കര്‍മ സമിതിയുമായും ബി.ജെ.പി. കോര്‍ കമ്മിറ്റിയുമായും ചര്‍ച്ച നടത്തും. തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരവും സന്ദര്‍ശിക്കും. ശബരിമല സമരത്തില്‍ മനുഷ്യാവകാശലംഘനം നേരിട്ടവരില്‍നിന്ന് പരാതികളും സ്വീകരിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമവിരുദ്ധമായാണ് കേസെടുത്തിരിക്കുന്നതെന്നും, ഇതെല്ലാം കേന്ദ്രനേതാക്കളെ ബോധ്യപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Content Highlights: sabarimala issue; bjp kerala restarts their state wide protest, an radhakrishnan for hunger strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented