കാഞ്ഞിരപ്പള്ളി: ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
2263 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളമാക്കി മാറ്റാന്‍ തീരുമാനമായത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഈ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
ഹാരിസണ്‍ കമ്പനി മറിച്ചു വിറ്റതാണ് ഈ ഭൂമി. ഇപ്പോള്‍ കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യം വച്ചാണ് എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ പത്തനംതിട്ടയിലെ ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും വിമാനത്താവളത്തിന്റെ ഉടമകളായ കെജിഎസ് കമ്പനി പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് പദ്ധതി റദ്ദാക്കി.