ശബരിമല കതിന അപകടം: 48% പൊള്ളലേറ്റയാളും മരിച്ചു; ലൈസന്‍സിയുടെ പേരില്‍ കേസില്ല, അനാസ്ഥ


കേസ് മരിച്ചവരുടേയും പരിക്കേറ്റ് ചികിത്സയിലുള്ള ആളിന്റേയും പേരില്‍

അപകടമുണ്ടായ സ്ഥലത്തെ ദൃശ്യം, രജീഷ് | Photo: Mathrubhumi

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ വെടിമരുന്ന് കത്തിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അഞ്ചാംവാർഡിൽ പാലക്കുന്നുമോടി കിഴക്കേച്ചരുവിൽ രജീഷ്‌(35) ആണ് മരിച്ചത്.

ജനുവരി രണ്ടിനായിരുന്നു അപകടം. രജീഷിനൊപ്പം പരിക്കേറ്റ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ.വിജയകുമാർ(47) ജനുവരി ആറിന് മരിച്ചിരുന്നു. ഇവർക്കൊപ്പം പൊള്ളലേറ്റ അമൽ (28) ചികിത്സയിലാണ്.

ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുള്ള വെടിവഴിപാട് സ്ഥലത്ത് കതിന നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ച് തീ പടർന്നത്.

പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിജയകുമാറിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രജീഷിന് 48 ശതമാനമായിരുന്നു പൊള്ളൽ.

മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായിരുന്നു ഇത്. രാസവസ്തുക്കൾ അടങ്ങിയ പുക ഉള്ളിൽച്ചെന്നത് സ്ഥിതി മോശമാക്കി.

പൊള്ളലേറ്റ ഭാഗത്ത് ചർമം വെച്ചുപിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാഥമികഘട്ടം ചെയ്തെങ്കിലും കുടലിലും മറ്റും അണുബാധ രൂക്ഷമായത് തുടർചികിത്സ പ്രയാസത്തിലാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രഘുനാഥനാണ് രജീഷിന്റെ അച്ഛൻ. അമ്മ: ഒാമന. ഭാര്യ: പ്രശാന്തി. മക്കൾ: അനുശ്രീ, ആദിശ്രീ.

മരണം രണ്ടായിട്ടും അറസ്റ്റില്ല സുരക്ഷിതരായി ബിനാമികൾ

- ജി. രാജേഷ് കുമാർ

പത്തനംതിട്ട: ശബരിമലയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കതിന അപകടത്തിൽ പ്രതികളെ പിടിക്കുന്നതിൽ പോലീസിന് അനാസ്ഥ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം പ്രതികളാരെന്നുപോലും നിശ്ചയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തൃശ്ശൂരുള്ള ഒരുസ്ത്രീയുടെ ലൈസൻസ് ഉപയോഗിച്ച് മൂന്നുപേരാണ് ഇക്കുറി സന്നിധാനം, മാളികപ്പുറം, ശബരിപീഠം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തിയിരുന്നത്. അതീവ സുരക്ഷ വേണ്ടതും എക്‌സ്‌പ്ലോസീവ്സ്‌ നിയമത്തിലെ കർക്കശ ചട്ടങ്ങൾ പാലിക്കേണ്ടതുമായ വെടിവഴിപാടുലേലം, മുൻപരിചയമില്ലാത്ത ബിനാമികൾ നടത്തിയിട്ടും അതേപ്പറ്റി കാര്യമായ അന്വേഷണമില്ല.

ജനുവരി രണ്ടിന് മാളികപ്പുറത്തിന് സമീപമാണ് കതിന നിറയ്ക്കുന്നതിനിടെ തീപടർന്ന് മൂന്നുപേർക്ക് ഗുരുതര പൊള്ളലേറ്റത്. ജനുവരി ആറിന് ഒരാളും തിങ്കളാഴ്ച മറ്റൊരാളും മരിച്ചു.

മരിച്ച രണ്ടുപേരുടെയും പരിക്കേറ്റ് ചികിത്സയിലുള്ള ആളിന്റെയും പേരിലാണ് കേസ്. കതിന പൊട്ടിക്കാനുള്ള അവകാശം ലേലത്തിൽ പിടിച്ച ലൈസൻസിയുടെ പേരിൽ കേസില്ല. തൃശ്ശൂർ സ്വദേശിയായ സ്ത്രീയുടെ പേരിലാണ് ലൈസൻസെങ്കിലും ഇവർക്ക് സന്നിധാനത്തുവരാൻ കഴിയാത്തതിനാൽ ഭർത്താവിന് പവർ ഓഫ് അറ്റോർണി നൽകുകയായിരുന്നു.

പവർ ഓഫ് അറ്റോർണിയും വെടിവഴിപാട് നടക്കുന്ന സ്ഥലത്ത് അപൂർവമായേ എത്തിയുള്ളൂ. കാര്യങ്ങളെല്ലാം നടത്തിയിരുന്നത് ബിനാമികളായ മൂന്നുപേരാണ്. ഈ വിവരങ്ങൾ ദേവസ്വം വിജിലൻസും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചതാണ്.

വെടിമരുന്ന് ശേഖരിക്കുന്നതിനുള്ള ലൈസൻസ് ദേവസ്വം ബോർഡിനാണ്. പൊട്ടിക്കാനുള്ള അവകാശമാണ് ലൈസൻസുള്ളയാൾക്ക് ലേലം ചെയ്തുകൊടുക്കുന്നത്. നിയമപരമായ ലൈസൻസുള്ളയാളാണെന്ന് ജില്ലാ കളക്ടറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ഔദ്യോഗിക രേഖകളിൽ എല്ലാം കൃത്യമാണ്. ലേലം പിടിച്ചയാളിന് നിശ്ചയിച്ച എല്ലാ നിബന്ധനകളുമുണ്ട്. സന്നിധാനത്ത് വർഷങ്ങളായി വിവിധ കരാറുകൾപിടിക്കുന്നവരാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നുമാത്രം.

മുമ്പ് ലേലംപിടിച്ചശേഷം തുക മുഴുവൻ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടൽ, പാർക്കിങ്, അരവണ അടപ്പ് തുടങ്ങിയവയ്ക്കുള്ള ലേലങ്ങൾ പിടിക്കാറുള്ള ഇവർക്ക് വെടിവഴിപാട് നടത്തി പരിചയമില്ല.

ഇവർക്കൊപ്പം വെടിപ്പുരയിലുണ്ടായിരുന്ന ചിലർ ജോലിക്കിടെ ബീഡിവലിച്ചിരുന്നെന്നും സൂചനയുണ്ട്.

ലേലം പിടിക്കുന്നയാൾ സ്വന്തംചെലവിൽ തൊഴിലാളികളെ ഇൻഷുർ ചെയ്യണമെന്നുമുണ്ട്. ഇതൊന്നും പാലിച്ചതുമില്ല.

Content Highlights: sabarimala fireworks accident second death confirmed no case against licensee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented