തിരുവനന്തപുരം: ശബരിമലയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 

ശബരിമലയില്‍ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് നടയടച്ച ശേഷം പരിശോധിക്കും. അതിനിടയ്ക്ക് അന്വേഷണമൊന്നുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. മണ്ഡലകാലം പോലീസിന് വെല്ലുവിളിയാണെന്നും പോലീസിനെ സംബന്ധിച്ച് പ്രയാസകരമായ സമയമാണെന്നും ബെഹ്റ പറഞ്ഞു.

യുവതിയെ പോലീസ് ഹെല്‍മറ്റും ജാക്കറ്റും അണിയിച്ച് മലകയറ്റിയതും ആക്ടിവിസ്റ്റിനെ മലകയറ്റിയതും വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.