പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്.
അപകടത്തില്‍ ഒമ്പതുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം-പമ്പ റോഡില്‍ പൊന്നമ്പാറയിലാണ് അപകടം നടന്നത്. നിസാര പരിക്കുള്ള കാറിന്റെ ഡ്രൈവറേയും മറ്റൊരു യാത്രക്കാരനേയും നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Sabarimala devotees' car overturned, one died
Published: 20 Dec 2024, 05:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented