തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തുന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ശബരിമല യുവതീപ്രവേശനവിഷയവും നിലവിലെ സാഹചര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയതെന്നാണ് സൂചന.

ശബരിമലവിഷയത്തില്‍ നേരത്തെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കുമെന്നും സൂചനയുണ്ട്. 

Content Highlights: sabarimala: Chief minister pinarayi vijayan meets governor p sadasivam