കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ പോരാട്ടം തുടരും- ശ്രീധരന്‍പിള്ള


ഞങ്ങള്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്. കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നോക്കും. കേസിന്റെ കാര്യങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേകസെല്‍ രൂപീകരിക്കും.

കൊട്ടാരക്കര: കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിച്ചു.

'കേരളം നാണംകെട്ട നാടായി മാറുകയാണ്. പോലീസിന്റെ നടപടികള്‍ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെല്ലാം വളംവെച്ച് കൊടുക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

റിമാന്‍ഡില്‍ കഴിയുന്ന കെ. സുരേന്ദ്രനെ പുറത്തിറക്കാന്‍ നിയമപരമായ ശ്രമങ്ങള്‍ തുടരും. ഞങ്ങള്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്. കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നോക്കും. കേസിന്റെ കാര്യങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേകസെല്‍ രൂപീകരിക്കും. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരേ ദേശീയതലത്തിലടക്കം പോരാട്ടം ശക്തമാക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Content Highlights: sabarimala:bjp state president ps sreedharan pillai speaks about k surendran's case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022

More from this section




Most Commented