-
തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി. എരുമേലി സൗത്ത്, മണിമല എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ 307 ഏക്കര്‍ ഭൂമി കൂടി എസ്റ്റേറ്റിന് പുറത്തുനിന്ന് വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുക്കും. ആകെ ഏറ്റെടുക്കുക 2570 ഏക്കര്‍ ഭൂമിയാണ്.
കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കേയാണ് ഭൂമി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട മണിമലയിലെ ബ്ലോക്ക് നമ്പര്‍ 21, 19 എന്നിവയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ വരുന്ന ബ്ലോക്ക് നമ്പര്‍ 22, 23 എന്നിവയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി.യുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച ശേഷം കോടതിയുടെ തീര്‍പ്പിന് വിധേയമായി തീരുമാനമെടുക്കുക എന്ന ധാരണയിലെത്തിയത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്ന് ബിലിവേഴ്സ് ചര്‍ച്ച് വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഇടപാട് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
Content Highlights: sabarimala airport, cheruvalli estate is taken over by the government
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..