മകള്‍ പോലീസുകാരനെ മര്‍ദിച്ചു,സൗജന്യമായി ആഭരണം, വിവാദങ്ങള്‍ ഒരുപിടി; സുദേഷ്‌കുമാര്‍ IPS വിരമിക്കുന്നു


വിരമിക്കാനിരിക്കെ യു.എസിലെയും കാനഡയിലെയും ജയില്‍ സൗകര്യങ്ങള്‍ പഠിക്കാന്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുഭരണവകുപ്പ് റദ്ദാക്കി.

എസ്. സുദേഷ് കുമാർ

തിരുവനന്തപുരം: ജയില്‍ മേധാവി എസ്. സുദേഷ് കുമാര്‍ തിങ്കളാഴ്ച വിരമിക്കും. പുണെ സ്വദേശിയായ അദ്ദേഹം 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുദേഷ് കുമാര്‍ സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനലില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, നറുക്കുവീണത് അനില്‍കാന്തിനായിരുന്നു.

ഡി.ജി.പി. തസ്തികയിലുള്ള സുദേഷ്‌കുമാര്‍ വിരമിക്കുന്നതോടെ നിലവിലെ എക്‌സൈസ് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന് ഡി.ജി.പി. പദവി ലഭിക്കും.



പോലീസില്‍ വിവിധ യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ച സുദേഷ് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡയറക്ടര്‍ പദവികളും വഹിച്ചു. സുദേഷ്‌കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസ് വിവാദമായി.

ഒരു ആഭരണശാലയില്‍നിന്ന് സൗജന്യനിരക്കില്‍ ആഭരണം വാങ്ങിയെന്നും പുരാവസ്തുകേസുമായി ബന്ധപ്പെട്ട വ്യക്തിയുടെ ചെലവില്‍ കുടുംബസമേതം ചൈനാസന്ദര്‍ശനം നടത്തിയെന്നും ആരോപണവുമുണ്ടായി. പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പരിഗണനയില്‍ ഈ വിവാദങ്ങളും ഉയര്‍ന്നുവന്നു.

വിരമിക്കാനിരിക്കെ യു.എസിലെയും കാനഡയിലെയും ജയില്‍ സൗകര്യങ്ങള്‍ പഠിക്കാന്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുഭരണവകുപ്പ് റദ്ദാക്കി. ജയില്‍ മേധാവിയായി തത്കാലം മറ്റൊരു ഉദ്യോഗസ്ഥന് അധികചുമതല നല്‍കാനാണ് സാധ്യത. ജനുവരിയില്‍ സ്ഥാനക്കയറ്റങ്ങള്‍ വരുന്ന മുറയ്ക്ക് അഴിച്ചുപണി നടത്തും.

Content Highlights: s sudesh kumar ips retiring from service today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented