രാജേന്ദ്രന്‍ പറഞ്ഞത് കള്ളം! ഒഴിപ്പിക്കല്‍ നോട്ടീസ് താമസിക്കുന്ന വീടിനല്ല, വാടകയ്ക്ക് കൊടുത്ത വീടിന്


ജെയ്ന്‍ എസ്. രാജു

കെ.എസ്.ഇ.ബിയുടെ ഏതാണ്ട് ഒമ്പത് സെന്റ് സ്ഥലമാണ് രാജേന്ദ്രന്‍  കൈവശപ്പെടുത്തിയത്.

എസ്. രാജേന്ദ്രൻ | Photo: Mathrubhumi

മൂന്നാര്‍ : ഭൂമികൈയ്യേറ്റത്തില്‍ ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്റെ പ്രസ്താവനകള്‍ കള്ളമെന്ന് തെളിഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന വീടൊഴിയണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നോട്ടീസയച്ചുവെന്നാണ് രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മറ്റൊരു സ്ഥലത്ത് കെ.എസ്.ഇ.ബി.യുടെ ഭൂമിയില്‍ നിര്‍മിച്ച വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് വന്നത്. ഈ വീട് രാജേന്ദ്രന്‍ മറ്റുചിലര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതു പുറത്തുവന്നതോടെയാണ് രാജേന്ദ്രന്റെ വാദങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍നിന്നും തങ്ങളെ കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞത്‌. തനിക്കെതിരെയുള്ള ഇത്തരം നടപടികള്‍ക്കെതിരെ രാഷ്ട്രീയ അജന്‍ഡകള്‍ ഉണ്ടെന്നും രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. അതുപോലെ, നവംബര്‍ രണ്ടിനല്ല, നവംബര്‍ 11-നാണ് രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയത്.

കെ.എസ്.ഇ.ബി.യുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇവിടെയുള്ള 70 പേര്‍ക്ക് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ബാക്കി 68 പേര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും തന്നോട് മാത്രമാണ് ഏഴ് ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളും തെറ്റാണെന്ന് തെളിഞ്ഞു.

കെ.എസ്.ഇ.ബിയുടെ ഏതാണ്ട് ഒമ്പത് സെന്റ് സ്ഥലമാണ് രാജേന്ദ്രന്‍ കൈവശപ്പെടുത്തിയത്. ഇത് വേലികെട്ടി തിരിച്ച് അതിനുള്ളില്‍ ഒരു കെട്ടിടം നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയിട്ടുമുണ്ട്. ഈ കെട്ടിടം ഒഴിപ്പിക്കാനുള്ള നോട്ടീസാണ് റവന്യൂവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇതോടെ ഭൂമികയ്യേറ്റത്തില്‍ രാജേന്ദ്രന്റെ കള്ളക്കളികള്‍ വെളിച്ചത്താവുകയാണ്.

Content Highlights: s rajendran, devikulam ex mla, arguements on land incursion proved false, eviction notice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented