എസ്തോണിയന്‍ കമ്പനിക്ക് ഇന്ധനവില നല്‍കിയില്ല; റഷ്യന്‍ കപ്പല്‍ കൊച്ചില്‍ അറസ്റ്റിലായി


കൊച്ചി തുറമുഖത്ത് അറസ്റ്റിലായ റഷ്യൻ കപ്പൽ

കൊച്ചി: നേവിക്ക് ചരക്കുമായി എത്തിയ റഷ്യന്‍ കപ്പല്‍ ഇന്ധനവില നല്‍കാത്തതിനെക്കുറിച്ചുള്ള പരാതിയില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റിലായി. യൂറോപ്യന്‍ രാജ്യമായ എസ്തോണിയയിലുള്ള കമ്പനിക്കാണ് കപ്പല്‍ ഇന്ധനവില നല്‍കാനുള്ളത്. റഷ്യന്‍ കപ്പലായ 'എം.വി.മയ' ആണ് കൊച്ചി തുറമുഖത്ത് അറസ്റ്റിലായത്. ജസ്റ്റിസ് സതീഷ് നൈനാന്റെതാണ് ഉത്തരവ്.

ഇന്ധന ബങ്കര്‍ വാങ്ങിയ വകയില്‍ 23,503.14 യു.എസ്. ഡോളറാണ് എസ്തോണിയയിലുള്ള കമ്പനിക്ക് നല്‍കാനുള്ളത്. 18.68 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണിത്. കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കുന്നതായി അറിഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ വി.ജെ. മാത്യു വഴി ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര സമുദ്രനിയമം അനുസരിച്ച് കപ്പല്‍ ഏത് തുറമുഖത്താണോ അവിടെയുള്ള കോടതിയില്‍ ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യാനാകും.

റഷ്യന്‍ കപ്പല്‍ തുറമുഖത്ത് അറസ്റ്റ് ചെയ്‌തെങ്കിലും നേവിക്കായി കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കുന്നതിന് തടസ്സമില്ല. റഷ്യന്‍-യുക്രൈന്‍ യുദ്ധം നടക്കുന്നതാണ് ഇന്ധനവില അടയ്ക്കുന്നതിന് തടസ്സമായതെന്നാണ് കപ്പല്‍ ഉടമകള്‍ അറിയിച്ചത്. ഇന്ധനവില എസ്തോണിയയിലെ കമ്പനിക്ക് അടയ്ക്കുകയോ തുല്യമായ തുക ഹൈക്കോടതിയില്‍ കെട്ടിവെക്കുകയോ ചെയ്താലേ കപ്പല്‍ വിട്ടയയ്ക്കുകയുള്ളൂ.


Content Highlights: Russian ship fails to pay bill, Kerala high court says seize it

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented