വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു


കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു.

കാറിന് തീ പിടിച്ചപ്പോൾ | Photo: Screengrab|Mathrubhumi News

കൊച്ചി: വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് അനുമാനം.

കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കാറില്‍ നിന്ന് പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

Content Highlights: running car caught fire in kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented