വർക് ഷോപ്പിൽ നിന്ന് ഓടിച്ചുനോക്കാൻ കൊണ്ടുപോയ കാർ യാത്രക്കിടെ കത്തിനശിച്ചു | വീഡിയോ


നിമിഷങ്ങൾക്കകം കാർ പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി.

കാർ കത്തിനശിക്കുന്ന ദൃശ്യം Photo: Screengrab/ Mathrubhumi News

കുളത്തൂപ്പുഴ: വർക് ഷോപ്പിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഓടിച്ചുനോക്കാനായി കൊണ്ടുപോയ കാർ യാത്രയ്ക്കിടയിൽ തീപിടിച്ചു കത്തിനശിച്ചു. ഉടമയും സുഹൃത്തും പരിക്കുകളില്ലാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ സാംനഗർ സ്വദേശി സജാദിന്‍റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ നെടുവന്നൂർക്കടവിനു സമീപത്തായിരുന്നു അപകടം.

കുളത്തൂപ്പുഴയിലെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണികൾ നടത്തിയശേഷം കൂവക്കാട് ഭാഗത്തേക്ക് പോകവേ ബോണറ്റിൽനിന്ന്‌ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇവർ വാഹനം വഴിയരികിൽ നിർത്തി പുറത്തിറങ്ങി. ഈ സമയം പെട്ടെന്ന് തീപടരുകയായിരുന്നു. നിമിഷങ്ങൾക്കകം കാർ പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി.

ഇതിനിടെ തീപിടിച്ച്‌ ടയറുകൾ വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചതോടെ എല്ലാവരും ദൂരേക്കുമാറി. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി അന്തസ്സംസ്ഥാനപാതയിലെ ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്തു. കത്തിയമർന്ന വാഹനത്തിലെ തീ പൂർണമായി കെടുത്തിയശേഷമാണ് പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.

Content Highlights: Running car catches fire in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented