കോഴിക്കോട് കടപ്പുറത്തെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചെന്ന് അഭ്യൂഹം; സംഭവവുമായി ബന്ധമില്ലെന്ന് പോലീസ്


സംഘർഷമുണ്ടായ സ്ഥലത്ത് ചിതറിക്കിടക്കുന്ന ചെരുപ്പുകൾ.

കോഴിക്കോട്: ബീച്ചിലെ സംഗീത പരിപാടിയിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചതായും അഭ്യൂഹംപരന്നു. മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി കണ്ണാത്തുപറമ്പ് ജിനാസ് മന്‍സിലില്‍ മുസ്തഫ (54) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

കുഴഞ്ഞുവീണ മുസ്തഫയെ 7.45-ഓടെ നാട്ടുകാരാണ് ബീച്ച് ഗവ.ആശുപത്രിയിലെത്തിച്ചത്. ഉടനെ മരണവും സംഭവിച്ചു. എന്നാല്‍ ഈ മരണവും ബീച്ചിലെ സംഘര്‍ഷവുംതമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എ. ശ്രീനിവാസന്‍ അറിയിച്ചു. മുസ്തഫ ഹൃദ്രോഗിയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് വെള്ളയില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ശ്രീനിവാസനും പറഞ്ഞു.സംഘര്‍ഷത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് കടപ്പുറത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘര്‍ഷം. എഴുപതോളം പേര്‍ക്ക് പരിക്ക്.

വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ എട്ടു പോലീസുകാരും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സതേടി.

പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി '555 ദി റെയിന്‍ ഫെസ്റ്റ്' കടപ്പുറത്ത് നടക്കുന്നുണ്ട്. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍പ്പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പോലീസും വൊളന്റിയര്‍മാരും ശ്രമിച്ചു. എട്ടു പോലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലീസുകാര്‍ക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തിവീശാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വിരണ്ടോടി.

ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തിരക്കിനിടയില്‍ വീണുപോയി.

അതിനിടയില്‍ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയര്‍മാരായ വിദ്യാര്‍ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. പിന്നീട് സിറ്റി പോലീസ് മേധാവി എ. അക്ബര്‍, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എം.സി. കുഞ്ഞുമോയിന്‍കുട്ടി, മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രികളിലേക്കെത്തിച്ചു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനായി കാരവന്‍ വാങ്ങാന്‍ വേണ്ടിയാണ് ധനസമാഹരണം നടത്തിയത്.

പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളവര്‍: കാര്‍ത്തിക് (21), മന്നത്ത് ഹൗസ്, ബേപ്പൂര്‍, അഭിരാജ് (19) തളിപ്പറമ്പ് ഹൗസ്, മടവൂര്‍, മോഹിത് മന്‍ഹാല്‍ (22), തെക്കെ പുതുക്കുടി ഹൗസ്, മാങ്കാവ്, മുഹമ്മദ് റബീക്ക് (21), ആലുങ്കല്‍ ഹൗസ്, അരിമണല്‍, മലപ്പുറം, തൗഫീക് (18), പാലത്തില്‍ ഹൗസ്, പരുത്തിപ്പാറ, മലപ്പുറം, നാജിര്‍ (19), സിദ്ദിഖ് മന്‍സില്‍, ആയൂര്‍, കൊല്ലം, അല്‍ഫാസ് (20), എളയിടത്ത്, തലക്കുളത്തൂര്‍, അസ്ലം (27), ബൈത്തൂല്‍മന്‍സില്‍, പുത്തൂര്‍മഠം, കൂടരഞ്ഞി സ്വദേശി അശ്വിന്‍(20) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിഗിന്‍ ഗണേഷ്, ഇ.വി. അതുല്‍, സുഭാഷ്, ജിതേഷ്, കെ. ബബീഷ് എന്നീ പോലീസുകാര്‍ക്കാണ് പരിക്ക്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

Content Highlights: rumored that one person died during the conflict on the Kozhikode beach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented