തൃശ്ശൂര്‍: സംസ്ഥാനത്തെ തകര്‍ന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 98 ശതമാനം വിദ്യാലയങ്ങളും പ്രവര്‍ത്തന യോഗ്യമാണെന്നും ഓണപ്പരീക്ഷ ഉടന്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളുകളില്‍ എത്തിക്കും. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍കൂടി സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി