Photo: MBTV
കോട്ടയം: വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്കെതിരേ കേസ്. ടി.ടി.ഇ.യെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുംചെയ്തെന്ന പരാതിയിൽ കോട്ടയം റെയിൽവേ പോലീസാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രി 11-ന് ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം. തീവണ്ടി തൃശ്ശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ സ്ലീപ്പർ കോച്ചിൽ കയറി. ജനറൽ കംപാർട്ട്മെൻറിൽ കയറണമെന്ന് ടി.ടി.ഇ. പറഞ്ഞതിനെത്തുടർന്നാണ് മോശമായി പെരുമാറിയത്. ടി.ടി.ഇ. കോട്ടയം റെയിൽവേ പോലീസിൽ പരാതി നൽകി.
തുടർന്ന്, കോട്ടയം റെയിൽവേ പോലീസ് എസ്.എച്ച്.ഒ. റെജി പി. ജോസഫ്, അർജുൻ ആയങ്കിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശ്ശൂരിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറി.
Content Highlights: rude behaviour towards tte case against arjun ayanki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..