വിമാനത്തിലെ അതിക്രമം: ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി 


വിമാനത്തിൽ നടന്ന പ്രതിഷേധം,മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ |ഫോട്ടോ:ANI

തിരുവനന്തപുരം: തനിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

'കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫര്‍സീന്‍ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ഭാരവാഹികളാണ്. രണ്ടാംപ്രതി നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്‌' മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിലും ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലും സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന വി.കെ.പ്രശാന്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്. അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്'.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഗൂഢാലോചനയാണോ എന്ന ഭരണപക്ഷ അംഗങ്ങളുടെ ചോദ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇത്തരം ചോദ്യം സ്പീക്കറുടെ റൂളിങിന് വിരുദ്ധമാണ്. പ്രതിപക്ഷത്തിനെതിരായ ദുരാരോപണങ്ങള്‍ നക്ഷത്ര ചിഹ്നമുള്ള വിഭാഗത്തില്‍ നിലനിര്‍ത്തുന്നു. പ്രതിപക്ഷം നല്‍കുന്ന ഇതേ തരം ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തതിലേക്കും മാറ്റുന്നുവെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഉപചോദ്യങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Content Highlights: Ruckus on CM Pinarayi Vijayan’s flight-found involvement of Congress leaders in the conspiracy-cm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented