കൊച്ചി: ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. 

 

Content Highlights: RT-PCR test rate in pvt labs, kerala high court