സന്ദീപാനന്ദഗിരി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ് ലഭിക്കുന്ന വിവരം.
കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണകുമാറടക്കം നാലുപേര്‍ ക്രൈ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. കസ്റ്റഡി കാലാവധി ചൊവ്വാഴ്ച പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ്. ഇതിന് മുന്‍പ് ആശ്രമം കത്തിച്ചത് പ്രകാശും കൃഷ്ണകുമാറും ചേര്‍ന്നാണെന്ന് പ്രകാശന്റെ സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇയാള്‍ മൊഴി മാറ്റുകയായിരുന്നു.
പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചതായും ഇതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രകാശന്റെ ആത്മഹത്യ.
Content Highlights: rss worker arrested in sandeepananda giri ashram burning case
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..