'നവസങ്കല്പ് യാത്ര'യ്ക്ക് യൂത്ത് കോണ്‍ഗ്രസ് വക ആര്‍എസ്എസ് ഗണഗീതം, വിവാദം; വീഴ്ച സമ്മതിച്ച് നേതൃത്വം


നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്ത നവസങ്കൽപ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് | Photo: facebook.com/dccthiruvananthapuram

തിരുവനന്തപുരം: ഡി.സി.സി. സംഘടിപ്പിച്ച നവസങ്കല്പ് യാത്രയില്‍ അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഇരുചക്രവാഹന റാലിയില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. അനൗണ്‍സ്മെന്റ് വാഹനത്തില്‍നിന്നാണ് റെക്കോഡ് ചെയ്ത ഗണഗീതം കേള്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കരയില്‍ ഡി.സി.സി. നവസങ്കല്പ് യാത്ര നടത്തിയത്.

റാലിയുടെ മുന്‍നിരയിലായിരുന്നു അനൗണ്‍സ്മെന്റ് വാഹനം. 'കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും' എന്നുതുടങ്ങുന്ന ഗണഗീതമാണ് കേള്‍പ്പിച്ചത്. റാലിയുടെ അനൗണ്‍സ്മെന്റ് വാഹനത്തില്‍ അറിയിപ്പിനായി സ്വകാര്യ സ്റ്റുഡിയോയില്‍ കൊടുത്താണ് റെക്കോഡ് ചെയ്തത്.

എന്നാല്‍, ഇത്തരത്തിലുള്ള പാട്ട് റെക്കോഡ് ചെയ്ത് ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് അറിയില്ലായിരുന്നെന്നും ഇക്കാര്യത്തിലുണ്ടായ വീഴ്ച ഗൗരവത്തോടെ കാണുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിനോ അലക്സ് പറഞ്ഞു.

Content Highlights: youth congress, rss, rally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented