MA Baby | Photo: Mathrubhumi
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചുകൊണ്ട് വന്നാല്‍ കുറേപ്പേര്‍ ആ തട്ടിപ്പില്‍ വീഴുമെന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഭൂരിപക്ഷമതത്തിന്റെ പേരില്‍ അക്രമാസക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന തീവ്രവാദസംഘടനയാണ് ആര്‍എസ്എസ്. എല്ലാ മതവിശ്വാസികളും അവരെ ഒരിക്കലും സഹകരിക്കാന്‍പറ്റാത്തവരായി കണക്കാക്കും എന്നതില്‍ സംശയമില്ലെന്നും എം.എ ബേബി പറഞ്ഞു.
മോദി നല്ല നേതാവ് എന്ന് ചില മെത്രാന്‍മാര്‍ പറയുന്നത് എന്ത് പേടിച്ചിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായതുകൊണ്ടാണെന്നും എം.എ ബേബി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആര്‍എസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ വീടുകളില്‍ ആര്‍എസ്എസുകാര്‍ ഇന്ന് സന്ദര്‍ശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആര്‍എസ്എസുകാരുടെ വീടുകളില്‍ സദ്യയുണ്ണാന്‍ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരില്‍ മലകയറാന്‍ ആര്‍എസ്എസ് നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പോയിരുന്നു. മുന്നൂറ് മീറ്റര്‍ നടന്നു തിരിച്ചും പോയി.
ഭൂരിപക്ഷമതത്തിന്റെ പേരില്‍ അക്രമാസക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയാണ് ആര്‍എസ്സ്എസ്സ് എന്ന് ആര്‍ക്കാണ് അറിയാത്തത്? ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന എല്ലാ വര്‍ഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചുകൊണ്ട് വരുമ്പോള്‍ കുറേപ്പേര്‍ ആ തട്ടിപ്പില്‍ വീഴും എന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്.
മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂര്‍വ്വം മെത്രാന്മാര്‍ ഉണ്ട്. അവര്‍ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവര്‍ക്കും അറിയാം. ഇവര്‍ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആര്‍എസ്എസുകാര്‍ കരുതുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും, ആര്‍എസ്എസുകാരെ ഒരിക്കലും സഹകരിക്കാന്‍പറ്റാത്തവരായി കണക്കാക്കും എന്നതില്‍ സംശയമില്ല.
Content Highlights: RSS insulting Christians in Kerala - MA Baby


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..