കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതിയും നല്കി.
കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില് സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദ്ദേശം നല്കി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്കാണ് നല്‍കിയിട്ടുള്ളത്. ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..