ആര്‍എസ്പി മാര്‍ച്ചില്‍ എന്‍കെ പ്രേമചന്ദ്രന് പരിക്ക്;തിരിച്ചടിയുണ്ടാകുമെന്ന് ഷിബു ബേബി ജോണ്‍


1 min read
Read later
Print
Share

ആര്‍എസ്പി മാര്‍ച്ചിനിടെ എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്;തിരിച്ചടിയുണ്ടാകുമെന്ന് ഷിബു ബേബി ജോണ്‍

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പടെയുള്ളവർ

കൊല്ലം : മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആര്‍എസ്പി മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.
രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആര്‍എസ്പി പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുട്ടയെറിഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനമായ സംഘര്‍ഷങ്ങളുണ്ടായി.

സംസ്ഥാനത്ത് നടക്കുന്നത് സിപിഎം സൃഷ്ടിച്ച അക്രമങ്ങളാണ്. സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് അക്രമമെന്നും കൊല്ലത്ത് കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. ശാന്തമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കുനേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുകയും പാര്‍ട്ടി ഓഫീസില്‍ നിന്ന് കിട്ടുന്ന നിര്‍ദേശമനുസരിച്ച് അസഭ്യപ്രയോഗവും മര്‍ദനവും നടത്തുകയാണ് പൊലീസെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

കൊല്ലത്ത് RSP മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പോലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചു. പ്രായം പോലും നോക്കാതെ സ. എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.

ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യപ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട.

എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദ്ധിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

Content Highlights: RSP march in Kollam-NK Premachandran MP injured

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
accident

1 min

കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; എറണാകുളത്ത് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു

Oct 1, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


Most Commented