പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് രാജകീയ ജീവിതം


അറസ്റ്റിലായ എ.ആർ. രാജേഷ്, പി. പ്രവീൺ

പുല്പള്ളി : പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം മാരനെല്ലൂര്‍ നീറമന്‍കുഴി റസല്‍പുരം കടയറ പുത്തന്‍വീട് രാജേഷ് (34), കൊല്ലം പട്ടാഴി ചെളിക്കുഴി കോക്കോട്ട് വടക്കേതില്‍ പ്രവീണ്‍ (27) എന്നിവരാണ് പിടിയിലായത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും വീടുകളില്‍ നിന്നാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ട ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

ജൂലായ് 25-നാണ് പ്രധാനമന്ത്രിയുടെ സുരക്ഷാജീവനക്കാരെന്ന വ്യാജേന നാലംഗസംഘം ചെതലയം ഫോറസ്റ്റ് റേയ്ഞ്ചിലെ വെട്ടത്തൂര്‍ വാച്ച് ടവറില്‍ താമസിച്ചത്. വനപാലകരും സമീപത്തെ കോളനിവാസികളും ആദരവോടെയാണ് ഇവരെ പരിചരിച്ചത്. ഭക്ഷണമടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കുകയും സുരക്ഷയ്ക്കായി വാച്ചറെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കബനീനദിയ്ക്ക് സമീപം വനമേഖലയിലാണ് വെട്ടത്തൂര്‍ വാച്ച് ടവര്‍. ഭൂരിഭാഗം സമയവും വാച്ച് ടവറിനുള്ളില്‍ ചെലവഴിച്ച സംഘം പ്രദേശവാസികളുമായി അടുത്തിടപഴകിയിരുന്നില്ല. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന് കരുതി കോളനിവാസികളില്‍ ചിലര്‍ വെട്ടത്തൂരിലേക്ക് റോഡ് നിര്‍മിക്കാന്‍ ഇടപെടണമെന്ന് സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികളില്‍നിന്നാണ് നാലംഗസംഘം വാച്ച് ടവറില്‍ താമസിക്കുന്നുണ്ടെന്ന വിവരം പോലീസ് അറിഞ്ഞത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വ്യാജന്മാരണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനിടെ സംഘം ഇവിടെനിന്ന് മുങ്ങി. അമളി തിരിച്ചറിഞ്ഞ വനംവകുപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented