Representational image (Photo: AP)
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും രണ്ടാമത്തെ വ്യക്തി 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ളോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ഫ്ളോചാര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ അധികൃതരെ ബന്ധപ്പെടണം.


Content Highlights: Route map of persons who tested positive for corona in Malappuram\
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..