റോസമ്മ, പഞ്ചായത്ത് ഓഫീസിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ റോസമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന പഞ്ചായത്ത് അംഗങ്ങളും പോലീസും
കോട്ടയം: തനിക്കും കുടുംബത്തിനും നീതി വേണമെന്ന് പാറമടയ്‌ക്കെതിരേ പ്രതിഷേധിച്ച് കുട്ടിക്കല്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കൈക്കുഞ്ഞുമായെത്തി ആത്മഹത്യാഭീഷണി മുഴക്കിയ യുവതി. പാറമടയുടെ പ്രവര്‍ത്തനം മൂലം സ്ഥലം വില്‍പ്പന തടസപ്പെട്ടെന്നും മറ്റ് മര്‍ഗങ്ങളെല്ലാം അടഞ്ഞ് ജീവിതം ദുസ്സഹമായെന്നും റോസമ്മ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് റോസമ്മ രണ്ടരവയസുള്ള മകള്‍ക്കൊപ്പം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
'വാടക വീട് ഒഴിഞ്ഞു. ഇനി പോകാന്‍ ഇടമില്ല. പെട്രോ ക്രഷര്‍ ക്വാറിയുടെ പ്രവര്‍ത്തനം അനധികൃതമാണ്. എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനുപിന്നാലെ തന്നെ ഒന്നുമല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പിന്തുണ നല്‍കാന്‍ ആരുമില്ല'. - റോസമ്മ പറഞ്ഞു.
പാറമട പ്രവര്‍ത്തിക്കുന്നതുമൂലം ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും പാറമടക്കാര്‍ തന്റെ സ്ഥലം വിലയ്ക്ക് എടുക്കുകയോ, പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നുമാണ് റോസമ്മയുടെ ആവശ്യം. പ്രവര്‍ത്തനം തടയാത്തപക്ഷം കൈക്കുഞ്ഞുമായി ആത്മഹത്യചെയ്യുമെന്നുകാണിച്ചു റോസമ്മ പഞ്ചായത്തിനു നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്ലാസ്റ്റിക് ജാറില്‍ മണ്ണെണ്ണയും ലൈറ്ററുമായി ഇവര്‍ പഞ്ചായത്തില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്ത് അംഗങ്ങളും ഓടിയെത്തിയ പ്രദേശവാസികളും ഇടപെട്ടാണ് ആത്മഹത്യാ ശ്രമം തടഞ്ഞത്.
പ്രായമായ അമ്മയുമൊന്നിച്ച് പാറമടയ്ക്കടുത്തുള്ള വീട്ടില്‍നിന്നു മാറി അഞ്ചുവര്‍ഷമായി മറ്റിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഹൈക്കോടതിയില്‍നിന്നു ഉടമകള്‍ സമ്പാദിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൊടുങ്ങ പാറമട പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ ഏഴിന് കൂടിയ പഞ്ചായത്ത് കമ്മിറ്റി പാറമട ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് പ്രമേയം പാസാക്കി കളക്ടര്‍ക്ക് അയച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരന്‍ പറഞ്ഞു.
Content Highlights: rosamma protest against illegal quarry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..