കാസര്‍കോട്: സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജൂവലറിയില്‍ കവര്‍ച്ച. കാസര്‍കോട് ഹൊസങ്കടിയിലെ രാജധാനി ജൂവലറിയിലാണ് കവര്‍ച്ച നടന്നത്. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടു. 

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 16 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ജൂവലറി ഉടമ പറഞ്ഞു. 

ഏഴ് പേരടങ്ങിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

content highlights: robbery in kasaragod jewellery