കോട്ടയം എം.പി. തോമസ് ചാഴികാടന്റെ വീട്ടില്‍ പുലര്‍ച്ചെ മോഷണശ്രമം; ജനല്‍ച്ചില്ല് തകര്‍ത്തു


മാതൃഭൂമി ന്യൂസ്, കോട്ടയം

തോമസ് ചാഴികാടൻ, മോഷ്ടാവ് തകർത്ത ജനൽച്ചില്ല് | Photo: Mathrubhumi, Mathrubhumi news screengrab

കോട്ടയം: കോട്ടയം എം.പി. തോമസ് ചാഴികാടന്റെ വീട്ടില്‍ മോഷണശ്രമം. വീടിന്റെ ജനല്‍ച്ചില്ല് മോഷ്ടാവ് തകര്‍ത്തു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ് ചാഴികാടന്റെ എസ്.എച്ച്. മൗണ്ടിലുള്ള വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ആയിരുന്നു സംഭവം. എം.പിയുടെ ഭാര്യ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ച്ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

പാന്റും ഷര്‍ട്ടും ഇട്ടയാളാണ് ഓടിമറഞ്ഞത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഉടന്‍ പുറത്തിറങ്ങി ചുറ്റുപാടും പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടില്‍നിന്ന് സാധനങ്ങളൊന്നും നഷ്ടമായിട്ടുമില്ല. മോഷണശ്രമത്തിലുപരി വീടാക്രമണ ശ്രമം ആയിരുന്നോ ലക്ഷ്യമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

എം.പിയുടെ വീട്ടില്‍ സി.സി.ടി.വിയില്ല. സമീപപ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ചാണ് അന്വേഷണം. വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: robbery attempt at thomas chazhikdan mp home at kottayam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented