മിനുക്കിയെടുത്ത റോഡ് റോളർ കാണാൻ പി.ടി.എ. റഹീം എം.എൽ.എ. കാരന്തൂർ പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം സെക്ഷൻ ഓഫീസിൽ എത്തിയപ്പോൾ
കുന്ദമംഗലം: കട്ടപ്പുറത്തായ റോഡ് റോളര്‍ മിനുക്കിയെടുത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍. 40 വര്‍ഷം പഴക്കമുള്ള റോഡ് റോളറിനെയാണ് പെയിന്റ് ചെയ്ത് പുതുക്കിയെടുത്ത് കാരന്തൂര്‍ പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം സെക്ഷന്‍ ഓഫീസില്‍ കാഴ്ചവസ്തുവാക്കി മാറ്റിയത്. 1982-ല്‍ ഫറോക്കിലെ ബില്‍ഡിങ്സ് ആന്‍ഡ് റോഡ്സ് സെക്ഷനുവേണ്ടിയായിരുന്നു റോഡ് റോളര്‍ സര്‍ക്കാര്‍ വാങ്ങിയത്.
1987 മുതല്‍ കുന്ദമംഗലം സെക്ഷന്റെ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയ റോഡ് റോളര്‍ ഡ്രൈവറായിരുന്ന പി. ദാസന് 2015-ല്‍ വിരമിക്കുന്നതുവരെ പ്രവര്‍ത്തനക്ഷമമായിരുന്നു. പിന്നീടാണ് ബ്രിട്ടാനിക്ക കമ്പനി നിര്‍മിച്ച റോഡ് റോളര്‍ കട്ടപ്പുറത്തായത്.
പൊതുമരാമത്ത് ഓഫീസ് പൊതുജനസൗഹൃദമാക്കുന്നതിനുവേണ്ടി കാട് വെട്ടി വൃത്തിയാക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പിന്നാമ്പുറത്ത് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരുന്ന റോഡ് റോളര്‍ ആകര്‍ഷകമാക്കിയത്. ഇത് നന്നാക്കാനുള്ള ചെലവ് ജീവനക്കാര്‍ വഹിച്ചു.
പുരാവസ്തുവാക്കി സൂക്ഷിച്ച റോഡ് റോളര്‍ കാണാന്‍ പി.ടി.എ. റഹിം. എം.എല്‍.എ. ഓഫീസിലെത്തി. അസി. എന്‍ജിനിയര്‍ സി.ടി. പ്രസാദ്, ഓവര്‍സിയര്‍മാരായ അമൃത വിജയന്, എ.ജി. ജിനീഷ്, കെ.പി. പ്രവീണ്‍, വി. ദീപ്തി, വിരമിച്ച ഡ്രൈവര്‍ പി. ദാസന്, ജീവനക്കാരായ വി. ഇസ്മയില്‍, പി. രാജന്, എം.എസ്. സരിക തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..