സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന ഗണേഷ്‌കുമാർ എംഎൽഎ
കൊല്ലം: വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡില്‍ താമസിക്കുന്നവര്‍ക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേഷ്‌കുമാറിനെ ചൊടിപ്പിച്ചത്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വീടിനെക്കാള്‍ ഉയരത്തില്‍ കരിങ്കല്‍ ഭിത്തികെട്ടിയതോടെയാണ് വഴിയടഞ്ഞത്. പത്തനാപുരം മുക്കടവില്‍ താമസിക്കുന്ന നീതിഭവനില്‍ ശ്രീകുമാരി ഒരുവര്‍ഷം മുമ്പ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎല്‍എയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎല്‍എ നിര്‍ദേശിച്ചു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎല്‍എ റോഡിന്റെ നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.
പലതവണ പരാതി പറഞ്ഞപ്പോഴും റോഡില്‍നിന്ന് വീട്ടിലേക്ക് റാമ്പ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. റോഡില്‍നിന്ന് താത്കാലിക റാമ്പ് നിര്‍മിച്ചാണ് നിലവില്‍ വീട്ടുകാര്‍ വഴിയൊരുക്കിയിട്ടുള്ളത്.
Content Highlights: road construction blocking way to the house; kb ganeshkumar mla scolded officials
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..