ഷീല, മിനി
അരൂര്‍: നായ കുറുകെച്ചാടി അരൂരിലും പൂച്ചാക്കലിലും രണ്ട് സംഭവങ്ങളിലായി ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞും രണ്ട് സ്ത്രീകള്‍ മരിച്ചു.
നായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ചന്തിരൂര്‍ പഴയ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
പൂച്ചാക്കലില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍നിന്നുവീണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുരളീ സദനത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മിനി (48) മരിച്ചു.
അരൂരിലെ സംഭവത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താനാണ് ഇവര്‍ ഓട്ടോ ഓടിച്ചിരുന്നത്. ചന്തിരൂര്‍ പാലം സ്റ്റാന്‍ഡിലെ ഏക വനിതാ ഡ്രൈവറാണ്. മക്കള്‍: ലെവിന്‍ തോമസ്, ലെഹ്നാ തോമസ്. മരുമകന്‍: സൈജു. അരൂര്‍ സൗത്ത് മണ്ഡലം പത്താംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ് ഷീല.
സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ചന്തിരൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
പൂച്ചാക്കലില്‍ ബൈക്ക് ഓടിച്ചിരുന്ന മകന്‍ ഹരികൃഷ്ണന്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ചരാവിലെ എട്ടിനു പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിനു വടക്ക് ആറാട്ടുകുളം ഭാഗത്താണ് അപകടം. പള്ളിപ്പുറം ഇന്‍ഡസ്ടിയല്‍ ഗ്രോത്ത് സെന്ററിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിനിയെ അവിടെ കൊണ്ടുവിടുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ നിയന്ത്രണംവിട്ടപ്പോള്‍ മിനി റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ്: ജയചന്ദ്രന്‍. മകള്‍: ഹരിപ്രിയ. മരുമകന്‍: ശ്രീരാജ്. ശവസംസ്‌കാരം ശനിയാഴ്ച ഭര്‍ത്താവിന്റെ വീടായ തണ്ണീര്‍മുക്കം പോഴിയാംപറമ്പ് കേളമംഗലത്തു വീട്ടുവളപ്പില്‍.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..