ഗോപൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് വേളാവൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ പിരപ്പന്‍കോട് വട്ടവള സ്വദേശി ഗോപന്‍ (55) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് തയ്ക്കാട് സ്വദേശി അശോകനെ (45) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ലോറി തട്ടി നിയന്ത്രണംവിട്ട് ബൈക്ക് യാത്രികര്‍ വാഹനത്തിന് അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗോപന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വേളാവൂരിലെ സിഐടിയു തൊഴിലാളിയാണ് ഗോപന്‍.
Content Highlights: road accident in thiruvananthapuram, one died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..