തിരുവനന്തപുരത്ത് അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം


സുനിൽകുമാർ ,ഇളയ മകൻ ശ്രീദേവ്, അപകടത്തിൽ തകർന്ന ബൈക്ക്

തിരുവനന്തപുരം: നഗരൂര്‍ കല്ലിങ്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നഗരൂര്‍ സ്വദേശി പ്രദീപും എട്ട്‌ വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കല്ലിങ്കലില്‍വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.



കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: road accident, father and son died in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented