.jpg?$p=ae642b7&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: സര്‍വീസിലിരിക്കേ വാഹനാപകടത്തില്‍ മരിച്ച ജീവനക്കാരന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിരമിക്കല്‍ പ്രായത്തിന് മുമ്പും ശേഷവും വ്യത്യസ്തനിരക്കില്‍ നഷ്ടപരിഹാരം കണക്കാക്കിയ ഉത്തരവാണ് ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ (എം.എ.സി.ടി.) വിധിച്ച 28,82,000 രൂപ നഷ്ടപരിഹാരവും ഒമ്പതു ശതമാനം പലിശയും ആശ്രിതര്‍ക്ക് കൈമാറാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയിരുന്ന സുദര്‍ശന്റെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്കുന്നതു സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. 2010-ല്‍ വാഹനാപകടത്തില്‍ മരിക്കുമ്പോള്‍ സുദര്ശന് 48 വയസ്സായിരുന്നു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതാവസാനംവരെ ഒരേതുക കണക്കാക്കിയാണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ നഷ്ടപരിഹാരം തിട്ടപ്പെടുത്തിയത്. ഇതനുസരിച്ച് 28,82,000 രൂപ നഷ്ടപരിഹാരമായി ട്രിബ്യൂണല്‍ വിധിച്ചു.
ഈ വിധിക്കെതിരേ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. വിരമിക്കല്‍ പ്രായംവരെ ശമ്പളത്തിന്റെയും ശേഷം പെന്‍ഷന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം കണക്കാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ആശ്രിതര്‍ക്ക് 22,32,000 രൂപയാണ് ലഭിക്കുക. ഇതിനെതിരേ ആശ്രിതര്‍ അഭിഭാഷകന് ജി. പ്രകാശ് മുഖേന നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
Content Highlights: road accidents compensation supreme court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..