കെ. സുരേന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, കെ. സുധാകരൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കെ.പി.സി.സി, ബി.ജെ.പി അധ്യക്ഷന്മാരായ കെ.സുധാകരന്റെയും കെ. സുരേന്ദ്രന്റെയും രാഷ്ട്രീയ മനസ്സ് ഒന്നാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇരുവരുടെയും പ്രസ്താവനകളെ ഒറ്റ നോട്ടത്തിൽ വേർതിരിച്ചു കാണാനാവില്ലെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സർക്കാറിനെ വലിച്ചു തഴെയിടുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരുമെന്ന് കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനേക്കാൾ നന്നായി ഞാൻ ശാഖയ്ക്കു കാവൽ നിൽക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് സുധാകരനെന്നും റിയാസ് കുറ്റപ്പെടുത്തി.
ജവഹർലാൽ നെഹ്രുവിൻ്റെ കുറിച്ച് കെ. സുധാകരൻ എന്താണ് പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തിൽ ഉളളവർ പോലും സ്വീകരിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മതനിരപേക്ഷ മനസ്സുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം ദുർബലരാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
Content Highlights: riyas against k sudhakaranm and k surendran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..