കൊച്ചി: 2020-ലെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി വിമൻ ആൻഡ് ചിൽഡ്രൻ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിന് പുരസ്കാരം. റിയ ബേബി സംവിധാനം ചെയ്ത 'ഐ ആം സുധ' യാണ് പുരസ്കാരത്തിന് അർഹമായത്.

10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോർട്ടറാണ് റിയ ബേബി.

അതിഭാവുകത്വപരമായ ആവിഷ്കാരത്തിലേക്ക് എളുപ്പം പതിക്കാൻ സാധ്യതയുള്ള ഒരു സ്ത്രീ ജീവിതത്തെ ദൃശ്യപരമായ അച്ചടക്കത്തോടെയും സംയമനത്തോടെയും രേഖപ്പെടുത്തിയ ചിത്രം. തട്ടേക്കാട് പക്ഷി നിരീക്ഷണ സങ്കേതത്തിലെ സുധയെന്ന വഴികാട്ടി, ജീവിത പ്രതിസന്ധികളെ ധീരതയോടെയും പ്രസന്നതയോടെയും നേരിട്ട് പ്രകൃതിയേയും പരിസ്ഥിതിയേയും സ്നേഹിച്ച് ജീവിക്കുന്നതിന്റെ ആവിഷ്കാരമെന്നാണ് ജൂറിയുടെ പരാമർശം.

മികച്ച നടനുള്ള പുരസ്കാരം ശിവജി ഗുരുവായൂരിനും മികച്ച നടിക്കുള്ള പുരസ്കാരം അശ്വതി ശ്രീകാന്തിനും ലഭിച്ചു.

ഐ ആം സുധ കാണാം

Content Highlights:Riya babys I am Sudha won best documentary award for 2020 televison awards