രാഷ്ട്രനിര്‍മാണത്തിനു സംഭാവന നൽകിയ കേരളീയ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് ഇ-ബുക്ക്: പ്രകാശനം ഒന്നിന്


.

‘റൈസിങ് ബിയോണ്ട് ദ് സീലിങ്: 100 ഇൻസ്പയറിങ് മുസ്‌ലിം വിമൻ ഓഫ് കേരള’ നവംബർ ഒന്നിന് പ്രകാശനം ചെയ്യും. രാഷ്ട്രനിര്‍മാണത്തിനു ശ്രദ്ധേയ സംഭാവനകള്‍ നൽകിയ കേരളീയ മുസ്‌ലിം സ്ത്രീകളെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗായകര്‍, പൊതുപ്രവര്‍ത്തകര്‍, കലാകാരികള്‍, വാണിജ്യപ്രമുഖര്‍ തുടങ്ങിയവരുടെ വിജയകഥകളാണ് പുസ്തകത്തിൽ. ഇ-ബുക്ക് ആയിട്ടാണ് പുറത്തിറങ്ങുക.

നവംബര്‍ ഒന്നിന് വൈകിട്ട് ആറരയ്ക്കു നടക്കുന്ന പ്രകാശനച്ചടങ്ങിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, രാജ്യസഭാ എം.പി. ജെബി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത നയതന്ത്രജ്ഞ ഡോ. ഫെറ കെ. ഉസ്മാനി നേതൃത്വം നല്‍കുന്ന റൈസിങ് ബിയോണ്ട് ദ് സീലിങ് (ആര്‍ബിടിഎസ്.) കൂട്ടായ്മയുടേതാണ് പദ്ധതി.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും സാമൂഹികപ്രവര്‍ത്തകനുമായ അമീര്‍ അഹമ്മദ്, ബ്രൂക്ക്‌ലിന്‍ കോളജ് പ്രഫസര്‍ ഡോ. ഷഹീന്‍ ഉസ്മാനി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവരിൽനിന്ന് 100 പേരുടെ പട്ടിക തയാറാക്കിയത്.

Content Highlights: Rising Beyond the Ceiling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented