Photo: Mathrubhumi News
തൃശ്ശൂര്‍: കുഴല്‍പ്പണക്കേസില്‍ സാമൂഹികമാധ്യമത്തിലൂടെ നടത്തിയ വിമര്‍ശനത്തിനുശേഷം ബി.ജെ.പി.യില്നിന്ന് പുറത്താക്കപ്പെട്ട ഒ.ബി.സി.മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. കെ.പി.സി.സി. പ്രസിഡന്റായി നിയമിതനായ കെ. സുധാകരന് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ ആശംസ നേര്‍ന്നു. ജനാധിപത്യത്തിന് കരുത്തുപകരാന്‍ അതികായന്മാര് പ്രതിപക്ഷത്തിന്റെ നേതൃനിരയില്‍ എത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസിന് ഉണര്വുനല്കാന് സുധാകരന്റെ നേതൃത്വത്തിന് കഴിയട്ടേന്നുമാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. കുറച്ചുദിവസംമുമ്പ് കെ. സുധാകരന് ഋഷി പല്പ്പുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി പല്‍പ്പു ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ കെ. സുരേന്ദ്രന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദ്ദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി പല്‍പ്പു പ്രതികരിച്ചിരുന്നു.
Content Highlight: Rishi palpu may join congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..