'കുശുമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട്'- സുധീരനെതിരേ ഒളിയമ്പുമായി റിജില്‍ മാക്കുറ്റി


Rijil Chandran Makkutty | V. M. Sudheeran | Photo: facebook.com|Rijilchandranmakkutty|Mathrubhumi

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരേ പരോക്ഷ വിമര്‍ശവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഈ അവസ്ഥയില്‍ എത്തിയതെന്നും സുധീരന്റെ പേരെടുത്തു പറയാതെ റിജില്‍ മാക്കുറ്റി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത്, എല്ലാം കുളമാക്കി അവസാനം ഇട്ടെറിഞ്ഞ് രാജിവെച്ചുപോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജിനാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സുള്ളവര്‍ക്ക് മാത്രമേ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്താവനയുമായി വരാന്‍ സാധിക്കുകയുള്ളൂ എന്നും റിജില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

റിജില്‍ മാക്കുറ്റിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാല് എംഎല്‍എമാര്‍ ഉള്ള കണ്ണൂരില്‍ രണ്ട് പേര്‍ ഇപ്പോഴും ഉണ്ട്. തൃശ്ശൂരില്‍ ജനിച്ച് ആലപ്പുഴയില്‍ എംപിയായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിന്റെ ജില്ലകളില്‍ മുന്നേ എത്ര എംഎല്‍എ ഉണ്ടായിരുന്നു, ഇപ്പോള്‍ എത്ര എംഎല്‍എ ഉണ്ടെന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമര്‍ശിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ ഭരിക്കുമ്പോള്‍ കെപിസിസി അധ്യക്ഷനായ നേതാവ് ഞാന്‍ കെപിസിസി പ്രസിഡന്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്ക് എതിരെ ആരോപണ ശരങ്ങള്‍ ഉന്നയിച്ച്, യുഡിഎഫിന്റെ തുടര്‍ഭരണത്തെ തകര്‍ത്തയാള്‍ തന്നെ ഇന്നത്തെ കെപിസിസി പ്രഡന്റിനെതിരെ പറയുമ്പോള്‍ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട്.

പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ.സുധാകരനാണ് കെപിസിസി പ്രസിഡന്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകര്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിറ്റുണ്ട്. അവര്‍ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.

ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ അവസ്ഥയില്‍ എത്തിയത്. കെപിസിസി പ്രസിഡന്റായ സമയത്ത് മന്ത്രിയായ കെ. ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറ പോലെയുള്ള സീറ്റാണ് പരാജപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. പോലും പറയാത്ത കാര്യകളാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് കെ. ബാബുവിനെതിരെ അന്ന് പറഞ്ഞത്. അത് ആരും മറന്നിട്ടില്ല.

കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സുള്ളവര്‍ക്ക് മാത്രമേ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്ഥാവനയുമായി വരാന്‍ സാധിക്കുകയുള്ളൂ.

Content Highlights: Rijil chandran makkutty against former KPCC president

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented