വിവരാവകാശ അപേക്ഷ: മറുപടി നല്‍കാത്ത കേരള സര്‍വകലാശാലാ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ


പരാതി അന്വേഷിച്ച അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Photo: Mathrubhumi

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാത്തതിന് കേരള സര്‍വകലാശാലയിലെ വിവരാവകാശവിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി. രാഘവന് വിവരാവകാശ കമ്മിഷന്‍ 25,000 രൂപ പിഴ ചുമത്തി. കേരള സര്‍വകലാശാല മനഃശാസ്ത്രവിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ. ഇമ്മാനുവല്‍ തോമസിന്റെ പരാതിയിലാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.

2018 മാര്‍ച്ചില്‍ വിരമിച്ച ഇമ്മാനുവല്‍ തോമസിനെ സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി, സര്‍വകലാശാല രജിസ്ട്രാര്‍ 2020 ജൂണ്‍ 25-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച് അദ്ദേഹം വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷ പരിഗണിച്ച് വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറായില്ല.

പരാതി അന്വേഷിച്ച അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

വിന്‍സണ്‍ പോള്‍ വിരമിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണറായ ഡോ. കെ.എല്‍. വിവേകാനന്ദനാണ് തുടര്‍നടപടിയെടുത്തത്.

വിരമിച്ച അധ്യാപകനെ കാരണമറിയിക്കാതെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കിയ നടപടിയില്‍ മനുഷ്യാവകാശധ്വംസനവും മൗലികാവകാശലംഘനവുമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഒരുമാസത്തിനകം പണമടയ്ക്കാനാണ് നിര്‍ദേശം. വേണ്ടത്ര യോഗ്യതയില്ലാത്തയാളെ സര്‍വകലാശാലാ ഗവേഷണ മേല്‍നോട്ടച്ചുമതലയില്‍ നിയമിച്ചതിനെ ചോദ്യംചെയ്തതാണ് ഡോ. ഇമ്മാനുവല്‍ തോമസിനെതിരേ പ്രതികാരനടപടിക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Content Highlights: Right to Information act Kerala University fine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented