അരിയും ഭക്ഷ്യധാന്യങ്ങളും: തൂക്കിവില്‍പ്പനയ്ക്ക് ജി.എസ്.ടി. ഇല്ല


അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജി.എസ്.ടി. വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസാധനങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാണെന്ന വിജ്ഞാപനത്തിലാണ് ആശയക്കുഴപ്പമുണ്ടായത്.

അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. പാക്കറ്റുകളിലെ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. അതോടെ ചാക്കുകളിലാക്കി വ്യാപാരികള്‍ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന് ധാരണ പരന്നു. ഇങ്ങനെവന്നാല്‍ ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് ആശങ്ക തീര്‍ക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

സാധാരണക്കാരെ ബാധിക്കുന്ന നികുതിവര്‍ധന പാടില്ലെന്ന് ജി. എസ്.ടി. കൗണ്‍സിലില്‍ കേരളം ശക്തമായ നിലപാടെടുത്തിരുന്നതായും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

കര്‍ശന പരിശോധന ഉണ്ടാവും - ഭക്ഷ്യമന്ത്രി

ജി.എസ്.ടി. നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നിരക്കുപരിഷ്‌കാരം പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും സപ്ലൈകോ വഴിയുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

വാക്കുമാറ്റം വിനയായി

കൊച്ചി: ജി.എസ്.ടി. നടപ്പാക്കിയപ്പോള്‍ ബ്രാന്‍ഡഡ് ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമാണ് നികുതി വിധേയമായിരുന്നത്.

എന്നാല്‍, ഇപ്പോള്‍ നടപ്പാവുന്ന ഭേദഗതിപ്രകാരം നികുതി ബാധകമായവയുടെ പട്ടികയില്‍ 'ബ്രാന്‍ഡഡ്' എന്ന വാക്ക് മാറ്റി 2009-ലെ 'ലീഗല്‍ മെട്രോളജി സെക്ഷന്‍-2' നിയമപ്രകാരം 'പ്രീപാക്ക്ഡ് ആന്‍ഡ് ലേബല്‍ഡ്' ഉത്പന്നങ്ങള്‍ എന്നാക്കി മാറ്റി. അതായത്, ഉപഭോക്താവിന്റെ മുന്നില്‍ വെച്ചല്ലാതെ മുമ്പേ പാക്കുചെയ്ത, ഏതെങ്കിലും ലേബല്‍ ഒട്ടിച്ച്/സീല്‍ ചെയ്ത (എഴുതിയതോ സ്റ്റാമ്പ് ചെയ്തതോ, പ്രിന്റ് ചെയ്തതോ ഗ്രാഫിക്സോ ആയ ലേബലുകള്‍) ഭക്ഷ്യസാധനങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ബാധകമാണ് എന്നര്‍ഥം. ലീഗല്‍ മെട്രോളജി നിയമപ്രകാരം 25 കിലോഗ്രാമിലോ ലിറ്ററിലോ കൂടുതല്‍ തൂക്കംവരുന്നവയുടെ പാക്കിങ്ങിന്റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ നിബന്ധന ബാധകമല്ല.

'ബ്രാന്‍ഡഡ്' എന്നത് 'പ്രീപാക്ക്ഡ് ആന്‍ഡ് ലേബല്‍ഡ്' ഉത്പന്നങ്ങള്‍ എന്നാക്കി

മില്‍മയുടെ അരലിറ്റര്‍ തൈരിന് അഞ്ച് രൂപവരെ കൂടും

തിരുവനന്തപുരം: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്ക് പുതുതായി അഞ്ചുശതമാനം ചരക്കു-സേവന നികുതി ഏര്‍പ്പെടുത്തിയതോടെ തിങ്കളാഴ്ചമുതല്‍ വില കൂടും. മില്‍മയുടെ തൈരിന് വിവിധ വിഭാഗങ്ങളിലായി മൂന്നുരൂപമുതല്‍ അഞ്ചുരൂപവരെയാണ് കൂടുന്നത്. അരലിറ്ററിന്റെ കണക്കാണിത്. മോരിന്റെയും ലസ്സിയുടെയും പാക്കറ്റിലെ അളവുകുറച്ച് പഴയവില നിലനിര്‍ത്തും.

വിലകൂട്ടാന്‍ കഴിഞ്ഞയാഴ്ച മില്‍മയുടെ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചിരുന്നു. പാല്‍വില കൂട്ടാത്തതിനാല്‍ നഷ്ടം സഹിച്ച് തൈര് വില്‍ക്കാന്‍ സാധിക്കില്ലെന്നാണ് മില്‍മ പറയുന്നത്. കേരളത്തില്‍ കൂടുതല്‍ വില്‍ക്കുന്നത് തൈരാണ്. തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകളിലായി ഏകദേശം ഒരുലക്ഷം ലിറ്റര്‍ തൈരാണ് മില്‍മമാത്രം കേരളത്തില്‍ വില്‍ക്കുന്നത്. ലസ്സിയുടെയും മോരിന്റെയും ഉത്പാദനം കുറവാണ്.

എറണാകുളം യൂണിയനില്‍മാത്രം കട്ടിമോര് വില്‍ക്കുന്നുണ്ട്. കോഴിക്കോട് യൂണിയനില്‍ 525 ഗ്രാം തൈര് 25 ഗ്രാം കുറച്ച് പഴയവിലയായ 30 രൂപയ്ക്ക് വില്‍ക്കും.

കച്ചവടക്കാരെ വലയ്ക്കും

വന്‍കിട കമ്പനികളുമായുള്ള മത്സരത്തില്‍ ചെറുകിടവ്യാപാരികള്‍ക്ക് ഏറ്റവും ആശ്വാസകരമായിരുന്നത് ജി.എസ്.ടി.യിലെ ഇളവായിരുന്നു. ബ്രാന്‍ഡഡ് ഉത്പന്നങ്ങളെക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍, നിരക്കുവര്‍ധനയോടെ വിലകൂട്ടാതെ നിര്‍വാഹമില്ല. മാത്രമല്ല, ബില്ലിങ് സോഫ്റ്റ്്വേറിലടക്കം മാറ്റംവരുത്തണം.

-പി. വെങ്കട്ടരാമ അയ്യര്‍,

പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി.) കേരള

കൂടുതല്‍ സങ്കീര്‍ണം

വളരെ സുതാര്യമാകേണ്ട നികുതിവ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നനിലയിലാണ് നിരക്കുകളില്‍ മാറ്റംവരുത്തിയത്. നികുതിദായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം ഒരു സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇത്തരം വലിയ മാറ്റങ്ങള്‍ നടപ്പാക്കേണ്ടത്. ഇതിനുപകരം ഇത്തരത്തിലുള്ള നിരക്കുമാറ്റം വലിയ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കും.

-അഡ്വ. കെ.എസ്. ഹരിഹരന്‍,

നികുതിനിയമങ്ങള്‍ കൈകാര്യംചെയ്യുന്ന ഹൈക്കോടതി അഭിഭാഷകന്‍

നികുതി കുറയുന്നവ (പഴയനികുതി ബ്രാക്കറ്റില്‍)

  • മന്തുരോഗത്തിനുള്ള ഡി.ഇ.സി. ഗുളിക ഇറക്കുമതിക്ക് നികുതിയില്ല (അഞ്ചുശതമാനം)
  • ഓസ്റ്റോമി കിറ്റ് (ആന്തരികാവയവങ്ങളില്‍നിന്ന് വിസര്‍ജ്യം ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ്)- 5 (12)
  • എല്ലുമായി ബന്ധപ്പെട്ട ചികിത്സാ ആവശ്യത്തിനുള്ള ഉത്പന്നങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍- 5 (12)
  • കൃത്രിമ ശരീരഭാഗങ്ങള്‍- 5 (12)
  • റോപ്വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും- 5 (18)
  • ഇന്ധനച്ചെലവുള്‍പ്പെടെ നല്‍കി ചരക്കുവാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍- 12 (18)

Content Highlights: Rice food grains GST central excise

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented