വൈദികർ നടത്തിയ പ്രതിഷേധം
കൊച്ചി: കുര്‍ബാന ക്രമം ഏകീകരിക്കുന്നതിനെതിരേ സീറോ മലബാര്‍ സഭാ വൈദികരുടെ പ്രതിഷേധം. കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് വൈദികര്‍ പ്രതിഷേധിച്ചത്.
സിറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള പള്ളികളിൽ കുര്‍ബാനയര്‍പ്പണ രീതി ഏകീകരിക്കുന്നതിനെതിരേ ഇപ്പോള്‍ ജനാഭിമുഖ കുര്‍ബാനയര്‍പ്പിക്കുന്ന പള്ളികളിലെ വൈദികരാണ് സമര രംഗത്തേക്ക് എത്തിയിരിക്കുന്നത്.
നിലവിലുള്ള സിനഡ് തീരുമാനത്തെ എതിര്ത്തുകൊണ്ടുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങള്‍ക്ക് അനുകൂലിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. ജനാഭിമുഖ കുര്‍ബാനയെ എതിര്‍ക്കുന്നവരും സഭാ ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രാര്ഥനായജ്ഞവുമായി എത്തിയ വൈദികര്‍ സഭാ ആസ്ഥാനത്തേക്ക് എത്തിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
ജനാഭിമുഖമായി കുര്‍ബാന നടത്തണമെന്ന് ആവശ്യപ്പെട്ട വൈദികരെയടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എതിര്‍ക്കുന്ന വിഭാഗം സഭാ ആസ്ഥാനത്തിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. ഇരുവിഭാഗങ്ങളും സഭാ ആസ്ഥാനത്തിന് മുന്നില്‍ നിന്ന് പ്രാര്‍ഥനാഗാനങ്ങള്‍ ആലോപിച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ്.
കുര്‍ബാന ഏകീകരണം 28 മുതലാണ്. എന്നാല്‍ ജനാഭിമുഖ കുര്‍ബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അതിനെ അനുകൂലിക്കുന്ന വിഭാഗം മാര്‍പ്പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചര്‍ച്ചചെയ്യാത്ത ഏകീകരണം അടിച്ചേല്‍പ്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികര്‍ ആരോപിക്കുന്നു. മെത്രാന്മാര് സ്വന്തംതീരുമാനം അറിയിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാര്‍ഥനായജ്ഞം നടത്തുന്നതെന്നു വൈദികര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..