കോട്ടയം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.

വേണുവിന്റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്കുന്നതല്ല. 153(എ) വകുപ്പ് ഇക്കാര്യത്തില്‍ നിലനില്‍ക്കില്ല. 

മന്ത്രിസഭയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാല്‍ അത് ദേശദ്രോഹമാകുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

content highlights: Retired Highcourt Judge justice Kemal pasha on Case against Venu Balakrishnan