റീസര്‍വേയിലെ അധികഭൂമി: ക്രമപ്പെടുത്തല്‍ തര്‍ക്കമില്ലെങ്കില്‍മാത്രം


റീസര്‍വേ പൂര്‍ത്തിയായ തൊള്ളായിരത്തോളം വില്ലേജുകളിലായി 1.14 ലക്ഷം പരാതികള്‍ നിലവിലുണ്ട്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: റീസര്‍വേപ്രകാരം ഭൂമി അധികമായി കണ്ടെത്തിയാല്‍ തര്‍ക്കമില്ലാത്ത ഭൂമിമാത്രം കൈവശക്കാരന് ക്രമപ്പെടുത്തിനല്‍കാന്‍ ലക്ഷ്യമിട്ടാണ് നിയമനിര്‍മാണം ആലോചിക്കുന്നതെന്ന് റവന്യൂ അധികൃതര്‍. എത്ര സെന്റുവരെ ക്രമപ്പെടുത്താം എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും നിയമനിര്‍മാണം.

എന്നാല്‍, തൊട്ടടുത്ത ഭൂമി ആധാരത്തിലുള്ളതിനെക്കാള്‍ കുറവാണെന്ന് വരുകയും അതിന്റെ കൈവശക്കാരന്‍ പരാതിനല്‍കുകയും ചെയ്താല്‍ നിര്‍ദിഷ്ടനിയമം അപര്യാപ്തമാകും. നിലവിലുള്ള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍വഴിയോ അതില്‍ പരിഹരിക്കപ്പെടാത്തപക്ഷം കോടതിവഴിയോ വേണം അത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍.

റീസര്‍വേ പൂര്‍ത്തിയായ തൊള്ളായിരത്തോളം വില്ലേജുകളിലായി 1.14 ലക്ഷം പരാതികള്‍ നിലവിലുണ്ട്. സര്‍വേ ഡിജിറ്റലാവുകയും കൂടുതല്‍ സൂക്ഷ്മത വരുകയും ചെയ്യുന്നതോടെ പരാതികള്‍ കൂടും. ഇത്തരം പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയെന്നതും എല്ലാഭൂമിക്കും ഉടമസ്ഥരുണ്ടാവുകയെന്നതും നിയമനിര്‍മാണത്തിന്റെ ലക്ഷ്യങ്ങളാണ്.

പരാതികള്‍ ഒഴിവാക്കാന്‍ തൊട്ടടുത്ത ഭൂവുടമകളില്‍നിന്ന് സമ്മതപത്രം നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മറ്റും തൊട്ടടുത്ത ഭൂവുടമകള്‍ അറിയാതെ ക്രമപ്പെടുത്തി വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ തടയാനാണിത്.

എന്നാല്‍, ഇത്തരം വ്യവസ്ഥകള്‍ വരുന്നതോടെ നാമമാത്രമായ കേസുകള്‍ മാത്രമാകും ക്രമപ്പെടുത്താനാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. താരതമ്യേന ഭൂമിവില ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനത്ത് ഭൂമിയുടെ അളവ് കുറവുള്ളവര്‍ തര്‍ക്കമുന്നയിക്കുമെന്നുറപ്പാണ്. പകരം റവന്യൂ പുറമ്പോക്കും മറ്റും വിട്ടുനല്‍കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകാനിടയില്ല. ആരോപണങ്ങളുയരുമെന്നതിനാല്‍ പുറമ്പോക്കുഭൂമിക്ക് സമീപമുള്ളവരുടെ അധികഭൂമി ക്രമപ്പെടുത്തുന്നതിനും നിയന്ത്രണമുണ്ടാകും.

മുന്‍ ആധാരപ്രകാരം ഒന്നിച്ചുകിടന്ന ഭൂമി പില്‍ക്കാലത്ത് തുണ്ടുകളാക്കി വിറ്റിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ അളവില്‍ കുറവുവരുന്നത് ഒന്നോ രണ്ടോ അതിര്‍ത്തിക്കപ്പുറത്തെ പുരയിടത്തിലാകാം. പൊതുവഴികളായി ഉപയോഗിച്ചുവരുന്ന ഭൂമിക്കും മറ്റും പുതിയ അവകാശികളുണ്ടാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

Content Highlights: Resurvey excess land legalisation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented