മദ്യവില്‍പ്പനശാലയില്‍ ഒരു സമയം 25-30 ആളുകള്‍ പാടില്ല, ക്യൂ ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍


ആള്‍ക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ബെവ്‌കോ എം.ഡി ഡി സ്പര്‍ജന്‍ കുമാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ബെവ്‌കോ സര്‍ക്കുലര്‍.

ജീവനക്കാര്‍ ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവില്‍ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ഒരു വില്‍പ്പനശാലയില്‍ ഒരു സമയം 25-30 ആളുകള്‍ കൂടുതല്‍ അനുവദിക്കരുത്, ക്യൂ ഒഴിവാക്കാന്‍ കഴിയാവുന്നത്ര കൗണ്ടറുകള്‍ തുറക്കണമെന്ന് ബെവ്‌കോ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ആള്‍ക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ബെവ്‌കോ എം.ഡി ഡി സ്പര്‍ജന്‍ കുമാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിദേശമദ്യ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ഇപ്പോള്‍ ബിവറേജ് ഔട്ട്ലെറ്റുകളില്‍ പഴയപോലെ വലിയ തിരക്കോ ക്യൂവോ ഇല്ല. ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Restrictions in Beverage over corona fear

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented