ബെന്നി
പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു. പരത്തനാല്‍ ബെന്നി(55)യാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ഇന്ന് ശ്രനി) പുലർച്ചെ 12-30 ഓടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിനു പോയത്. ഇവര്‍ ഇരുവരും പയ്യാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തോക്ക് പാറയുടെ മേല്‍ വെച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ബെന്നിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍.
Content Highlights: resort owner shot died during hunting in kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..